'ഈങ്ക്വിലാബ് സിന്ദാബാദ്' വിളിച്ച് ആം ആദ്മി എംപി പാര്‍ലമെന്‍റില്‍

Published : Jun 18, 2019, 04:48 PM IST
'ഈങ്ക്വിലാബ് സിന്ദാബാദ്' വിളിച്ച് ആം ആദ്മി എംപി പാര്‍ലമെന്‍റില്‍

Synopsis

എം പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭഗവന്ദ് മന്‍ മുഷ്ടി ചുരുട്ടി ഈങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചത്.

ദില്ലി: ഈങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സത്യപ്രതിജ്ഞ അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എംപി. പഞ്ചാബിലെ സംഗൂരുവില്‍ നിന്നുള്ള എഎപി എംപി ഭഗവന്ദ് മന്‍ ആണ് പാര്‍ലമെന്‍റില്‍ മുദ്രാവാക്യം വിളിച്ചത്.

എം പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭഗവന്ദ് മന്‍ മുഷ്ടി ചുരുട്ടി ഈങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചത്.  ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍, നടന്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരും ഭഗവന്ദ് മന്നിന് പുറമെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ആദ്യദിനം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 17-ാം ലോകസഭയുടെ ആദ്യ സെഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല