ആരോഗ്യ സേതു ഓപ്പൺ സോഴ്സാക്കുന്നു; അർദ്ധരാത്രിയോടെ സോഴ്സ് കോഡ് ലഭ്യമാകുമെന്നും കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published May 26, 2020, 8:55 PM IST
Highlights

ആപ്പ് സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്തുന്നുവെന്നും വിവരങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നതിൽ ആശങ്കയുണ്ടെന്നും പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ആപ്പ് ഓപ്പൺ സോഴ്സാകുന്നതോടെ സ്വതന്ത്ര നിരീക്ഷകർക്ക് ആപ്പ് പഠിക്കുവാനും മാറ്റങ്ങൾ നിർദ്ദേശിക്കുവാനും വഴി തെളിയുകയാണ്. 

ദില്ലി: ഏറെ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ ആരോഗ്യ സേതു ആപ്പ് ഓപ്പൺ സോഴ്സ് ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതുവിന്റെ സോഴ്സ് കോ‍ഡ് പൊതു ജനത്തിന് ലഭ്യമാക്കാൻ തീരുമാനമായി. 

The is now open source. Read the attached release documents to know more. pic.twitter.com/dubwKQTK0w

— Aarogya Setu (@SetuAarogya)

ഇന്ന് അർദ്ധരാത്രിയോടെ ആപ്ലിക്കേഷൻ്റെ ആൻഡ്രോയ്ഡ് പതിപ്പിന്റെ സോഴ്സ് കോ‍ഡ് ഗിറ്റ് ഹബ്ബിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ആപ്പിന്റെ ആപ്പിൾ ഐഓഎസ്, കായ് ഓഎസ് ( ജിയോ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം) പതിപ്പുകളും വൈകാതെ ഓപ്പൺ സോഴ്സ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ആപ്ലിക്കേഷനെക്കുറിച്ച് പലപ്പോഴായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയെന്നോണമാണ് കേന്ദ്ര തീരുമാനം. ആപ്ലിക്കേഷൻ്റെ സുരക്ഷയെക്കുറിച്ചും, സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റത്തെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സോഴ്സ് കോഡ് ലഭ്യമാവുന്നതോടെ സാധ്യത തെളിയുകയാണ്. പല സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധരും ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിരുന്നു. 

Read more at: എന്താണ് ആരോഗ്യ സേതു? ഈ വിവാദങ്ങൾ എന്തിന് വേണ്ടി? അറിയാം വിശദമായി ...

ഏപ്രിൽ മാസത്തിലാണ് കേന്ദ്രം ആരോഗ്യ സേതു എന്നപേരിൽ ഒരു ആപ്പ് പുറത്തിറക്കുന്നത്. പതിനൊന്ന് കോടി ഉപഭോക്താക്കൾ ഇത് വരെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞുവെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ലൊക്കേഷൻ ഡാറ്റയും, ബ്ലൂ ടൂത്ത് ബന്ധവും ഒക്കെ നൽകേണ്ടതുണ്ട് ഈ സോഫ്റ്റ്‌വെയർ എന്നതിനാൽ പലരും ഇത് ഇൻസ്റ്റാൾ ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. 

Read more at:  മടങ്ങിയെത്തുന്ന പ്രവാസികള്‍ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം: തിരുവനന്തപുരം ജില്ലാ ഭരണകൂടം...

നിലവിൽ ആഭ്യന്തര വിമാനയാത്രക്ക് ആപ്പ് നിർബന്ധമാണ്. ആപ്പ് സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്തുന്നുവെന്നും വിവരങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നതിൽ ആശങ്കയുണ്ടെന്നും പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ആപ്പ് ഓപ്പൺ സോഴ്സാകുന്നതോടെ സ്വതന്ത്ര നിരീക്ഷകർക്ക് ആപ്പ് പഠിക്കുവാനും മാറ്റങ്ങൾ നിർദ്ദേശിക്കുവാനും വഴി തെളിയുകയാണ്. എന്നാൽ ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്നതടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരണമെന്നാണ് സ്വതന്ത്ര നിരീക്ഷകരുടെ പക്ഷം. 

ആപ്പിലെ പിഴവുകൾ കണ്ടെത്താനായി ഒരു ബഗ് ബൗണ്ടി പ്രോഗ്രാമിനും സർക്കാർ തുടക്കമിട്ടുണ്ട്. പിഴവുകൾ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ലഭിക്കും. 

Read more at: ആരോഗ്യ സേതുവിനെ വിടാതെ പിടിച്ച് ഫ്രഞ്ച് ഹാക്കർ; ആരുടെയും വിവരങ്ങൾ തനിക്ക് ശേഖരിക്കാൻ കഴിയുമെന്ന് വെല്ലുവിളി...

 

click me!