ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ കത്തുന്നു, ഗ്യാനേഷ് രാജിവയ്ക്കണമെന്ന് ദിപ്കെ; 'നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇനിയും ആരെങ്കിലും കരുതുന്നോ?'

Published : Sep 26, 2026, 08:59 PM IST
abhijeet dipke jiji thomson

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചുവെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ വെളിപ്പെടുത്തി. ഗ്യാനേഷ് കുമാറിന് നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് ഇനിയും ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്ന് അഭിജീത് ദിപ്കെയുടെ ചോദ്യം. ഗ്യാനേഷ് കുമാർ രാജി വച്ചേ മതിയാകൂ എന്നും ദിപ്കെ പ്രതികരിച്ചു.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാറിന് നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് ഇനിയും ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നാണ് അഭിജീത് ദിപ്കെയുടെ ചോദ്യം. ഗ്യാനേഷ് കുമാർ രാജി വച്ചേ മതിയാകൂ എന്നും ദിപ്കെ പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ ജിജി തോംസന്‍റെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 'ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ' എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നാണ് ജിജി തോംസണ്‍ പറഞ്ഞത്. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

2016ൽ ദില്ലി വിമാന യാത്രയ്ക്കിടെയായിരുന്നു സംഭാഷണമെന്ന് ജിജി തോംസണ്‍ വെളിപ്പെടുത്തി. ഗ്യാനേഷ് കുമാർ അല്ലല്ലോ ഈ ഓഫർ വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു. താൻ സർവീസിൽ ഇരിക്കെയാണ് ​ഗ്യാനേഷ് കുമാർ ഇത്തരമൊരു ക്ഷണം മുന്നോട്ടുവെച്ചതെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി.

ഗ്യാനേഷ് കുമാർ ജിജി തോംസണെ ബിജെപിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്ത പങ്കുവച്ചാണ് രാഹുൽ ഗാന്ധി എക്സിൽ വിമർശനം ഉന്നയിച്ചത്. ആദ്യം ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ ചേർക്കാൻ ഉപയോഗിച്ചു. പിന്നീട് ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അമ്പയറാക്കി, തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് ചുമതല ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസിയുടെ വാർത്താക്കുറിപ്പ് ആരോപണങ്ങൾ ശരിവയ്ക്കുന്നത്, എസ്ഐആർ ഉടൻ റദ്ദാക്കണം, ഗ്യാനേഷിന്‍റെ രാജി ആവശ്യവും ശക്തമാക്കി കോൺഗ്രസ്; ന്യായീകരിച്ച് ബിജെപി
ജിജി തോംസന്‍റെ വെളിപ്പെടുത്തൽ, ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പങ്കുവച്ച് രാഹുൽ ഗാന്ധി; 'മോദിയും ഷായും ഗ്യാനേഷ് കുമാറിന് മാച്ച് ഫിക്സിംഗ് ചുമതല നൽകി'