കെഎസ്ആർടിസിയിൽ വമ്പൻ മാറ്റത്തിന് നിർദേശവുമായി അബിൻ വർക്കി എംഎൽഎ; നല്ല നിർദ്ദേശമെന്നും വിഷയം പരിഗണനയിലെന്നും മന്ത്രി സിപി ജോൺ

Published : Oct 16, 2026, 05:37 PM IST
KSRTC Minnal

Synopsis

മിന്നൽ ഉൾപ്പെടെയുള്ള കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. എംഎൽഎ അബിൻ വർക്കിയുടെ ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി സി പി ജോൺ ആണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഈ പുതിയ നീക്കം.

തിരുവനന്തപുരം: മിന്നൽ ഉൾപ്പടെയുള്ള ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്‍റെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ അബിൻ വർക്കി എംഎൽഎ ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദീർഘദൂര സർവീസുകളിൽ രാത്രികാലങ്ങളിൽ പുഷ്ബാക്ക് സീറ്റുകൾ ഉപയോഗിച്ച് ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ, പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യങ്ങളിൽ യാത്രക്കാർക്ക് അപകടവും പരിക്കുകളും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അബിൻ വർക്കി എംഎൽഎയുടെ ചോദ്യം. സഡൻ ബ്രേക്ക് ഉപയോഗിക്കുന്ന സമയങ്ങളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നടപ്പിലാക്കുന്നതിനായി സംബന്ധിച്ച് വിവിധ മോഡലുകൾ വെച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നല്ല നിർദേശമാണ് അബിൻ വർക്കി എംഎൽഎ മുന്നോട്ട് വെച്ചതെന്നും സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നതിലൂടെ അപകട സാധ്യതകൾ വലിയ അളവിൽ ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രി സി പി ജോൺ കൂട്ടിച്ചേർത്തു. നേരത്തെ കെഎസ്ആർടിസി മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഡിക്ക് അബിൻ വർക്കി എംഎൽഎ കത്ത് നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊണാട്ട് പ്ലെയിസിലെ തിരംഗ യാത്ര: `കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കും'; അടിയന്തര ഇടപെടലിന് തയ്യാറാകാതെ സുപ്രീംകോടതി
കേരളത്തിൽ ഇതിനകം 'സീറോ എഫ്ഐആർ' രജിസ്റ്റർ ചെയ്തെന്ന് രാഹുൽ ഗാന്ധി; മർദ്ദനമേറ്റ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം