'പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊണ്ടാല്‍ കൊവിഡ് വൈറസുകളെ ഇല്ലാതാക്കാം'; വിചിത്ര വാദവുമായി കേന്ദ്ര സഹമന്ത്രി

Published : Mar 19, 2020, 03:27 PM ISTUpdated : Mar 19, 2020, 03:29 PM IST
'പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊണ്ടാല്‍ കൊവിഡ് വൈറസുകളെ ഇല്ലാതാക്കാം'; വിചിത്ര വാദവുമായി കേന്ദ്ര സഹമന്ത്രി

Synopsis

കൊവിഡ് 19 വൈറസിനെ നശിപ്പിക്കാന്‍ ജനങ്ങള്‍ 10 മുതല്‍ പതിനഞ്ച് മിനിറ്റ് വരെ സൂര്യപ്രകാശം കൊണ്ടാല്‍ മതിയെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ.

ദില്ലി: കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി. കൊവിഡ് 19 വൈറസിനെ നശിപ്പിക്കാന്‍ ജനങ്ങള്‍ ദിവസേന 15 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ടാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ.

'ജനങ്ങള്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യന് കീഴില്‍ നില്‍ക്കണം. സൂര്യപ്രകാശത്തില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തും. കൊവിഡ് പോലെയുള്ള വൈറസുകളെ നശിപ്പിക്കും'- ചൗബെ പറഞ്ഞു.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു