പ്രധാനമന്ത്രിക്കെതിരെ അസഭ്യ പ്രയോഗം; തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ വിവാദത്തിൽ, നടപടി വേണമെന്ന് ബിജെപി

Published : Mar 24, 2024, 04:03 PM ISTUpdated : Mar 24, 2024, 04:05 PM IST
പ്രധാനമന്ത്രിക്കെതിരെ അസഭ്യ പ്രയോഗം; തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ വിവാദത്തിൽ, നടപടി വേണമെന്ന് ബിജെപി

Synopsis

തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴിയുടെ പ്രചാരണയോഗത്തിലായിരുന്നു ഡിഎംകെ നേതാവും മന്ത്രിയുമായ അനിതാ രാധാകൃഷ്ണന്‍റെ അസഭ്യ പരാമർശം

ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ നടത്തിയ അസഭ്യ പ്രയോഗം വിവാദത്തിൽ. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴിയുടെ പ്രചാരണയോഗത്തിലായിരുന്നു ഡിഎംകെ നേതാവും മന്ത്രിയുമായ അനിതാ രാധാകൃഷ്ണന്‍റെ അസഭ്യ പരാമർശം . മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ പരാമർശം സ്റ്റാലിന്‍റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു. മോദിയുടെ അമ്മയെയും അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. മന്ത്രിക്കും വേദിയിൽ ഉണ്ടായിരുന്ന കനിമൊഴിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു.

റഷ്യയിൽ കുടുങ്ങി ഒരു മലയാളി കൂടി, കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്കേറ്റതായി വിവരം

 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം