കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച സംഭവം: എബിവിപി നേതാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Apr 5, 2021, 11:26 AM IST
Highlights

എബിവിപി നേതാവ് കുല്‍ദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആല്‍വാര്‍ പൊലീസിന്റെ പിടിയിലായത്. മാധ്യമശ്രദ്ധ ലഭിക്കാനാണ് കര്‍ഷക നേതാവിനെ ആക്രമിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
 

ജയ്പുര്‍: കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ ആക്രമിച്ച സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ ടിക്കായത്ത് ആക്രമിക്കപ്പെട്ടത്. എബിവിപി നേതാവ് കുല്‍ദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആല്‍വാര്‍ പൊലീസിന്റെ പിടിയിലായത്. മാധ്യമശ്രദ്ധ ലഭിക്കാനാണ് കര്‍ഷക നേതാവിനെ ആക്രമിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കുല്‍ദീപ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടികായത്തിനെ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ 33 പേര്‍ക്കെതിരെയാണ് ആല്‍വാര്‍ പൊലീസ് കേസെടുത്തത്. ഇതില്‍ 16പേര്‍ അറസ്റ്റിലായി.

കര്‍ഷക നേതാവിനെ ആക്രമിക്കാനായി ആളുകള സംഘടിപ്പിക്കാന്‍ കുല്‍ദീപ് യാദവ് 50000 രൂപ ചെലവാക്കിയെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ വ്യാജ ബിരുദക്കേസുമുണ്ടായിരുന്നു. അതേസമയം, പിടിയിലായ കുല്‍ദീപുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
 

click me!