എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു

Web Desk   | Asianet News
Published : Nov 11, 2020, 09:39 PM IST
എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു

Synopsis

അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയിരുന്നു എന്നും ഒരു ചുഴിയിൽ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെ വന്നില്ലെന്നും എബിവിപി മുൻ ദേശീയ തലവൻ മിലിന്ദ് മറാത്തെ പറഞ്ഞു.

മുംബൈ: എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ വെച്ചാണ് സംഭവം. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയിരുന്നു എന്നും ഒരു ചുഴിയിൽ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെ വന്നില്ലെന്നും എബിവിപി കേന്ദ്രങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമായി എബിവിപി ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തെ എബിവിപിയുടെ ജെഎന്‍യു സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു.

PREV
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര