ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വിജയം കൊയ്ത് എബിവിപി, എൻഎസ്‍യുഐക്ക് ഒരു സീറ്റ്

Published : Sep 13, 2019, 05:15 PM ISTUpdated : Sep 13, 2019, 05:21 PM IST
ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വിജയം കൊയ്ത് എബിവിപി, എൻഎസ്‍യുഐക്ക് ഒരു സീറ്റ്

Synopsis

പ്രസിഡന്റ്- അശ്വിത് ധാഹിയ (എബിവിപി), വൈസ് പ്രസിഡന്റ്- പ്രദീപ് തന്‍വാര്‍ (എബിവിപി) സെക്രട്ടറി- ആശിഷ് ലാംബ (എൻഎസ്‍യുഐ) ജോയിന്റ് സെക്രട്ടറി- ശിവാങ്കി കര്‍വാള്‍ (എബിവിപി) എന്നിവരാണ് യൂണിയൻ ഭാരവാഹികൾ.

ദില്ലി: ദില്ലി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം. പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ  എബിവിപി നേടി. സെക്രട്ടറി സ്ഥാനത്തേക്ക് എൻഎസ്‍യുഐയുവിന്റെ സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയും എൻഎസ്‍യുഐയും തമ്മിലായിരുന്നു പ്രധാന മത്സരം. 

എൻഎസ്‍യുഐ സ്ഥാനാർത്ഥിയെ 19,000-ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അശ്വിത് ധാഹിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുവിദ്യാര്‍ത്ഥി സംഘടനയായ ഐസ (എഐഎസ്എ) മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തായി.

ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികൾ പഠിക്കുന്ന ദില്ലി സര്‍വകലാശാലയില്‍ 39.90 ശതമാനം പേര്‍ മാത്രമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പ്രസിഡന്റ്- അശ്വിത് ധാഹിയ (എബിവിപി), വൈസ് പ്രസിഡന്റ്- പ്രദീപ് തന്‍വാര്‍ (എബിവിപി) സെക്രട്ടറി- ആശിഷ് ലാംബ (എൻഎസ്‍യുഐ) ജോയിന്റ് സെക്രട്ടറി- ശിവാങ്കി കര്‍വാള്‍ (എബിവിപി) എന്നിവരാണ് യൂണിയൻ ഭാരവാഹികൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി