Bengaluru Accident : ബം​ഗളൂരുവിൽ വാഹനാപകടം, ആറ് മരണം; മരിച്ചവരിൽ മലയാളിയും

Web Desk   | Asianet News
Published : Jan 10, 2022, 10:43 PM ISTUpdated : Jan 10, 2022, 10:45 PM IST
Bengaluru Accident :  ബം​ഗളൂരുവിൽ വാഹനാപകടം, ആറ് മരണം; മരിച്ചവരിൽ മലയാളിയും

Synopsis

ബം​ഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ജിതിൻ ബി ജോർജ് ആണ് മരിച്ച മലയാളി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. 

ബം​ഗളൂരു: ബം​ഗളൂരുവിലുണ്ടായ (Bengaluru) വാഹനാപകടത്തിൽ  (Accident) ആറ് പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. 

ബം​ഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ജിതിൻ ബി ജോർജ് ആണ് മരിച്ച മലയാളി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. ലോറി ഇടിച്ച് രണ്ട് കാറുകൾ അപകടത്തിൽ പെടുകയായിരുന്നു. ഒരു കാറിലുണ്ടായിരുന്നത് ബംഗളൂരുവിലെ നാലംഗ കുടുംബമാണ്. രണ്ടാമത്തെ കാറിലാണ് ജിതിൻ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ശിവപ്രകാശും മരിച്ചു. ഇരുവരും ടൊയോട്ട കമ്പനിയിലെ ജീവനക്കാരെന്നാണ് പ്രാഥമിക വിവരം. 

Read Also: ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി, ഭർത്താവിന്റെ ക്രൂരകൃത്യം രണ്ടാം വിവാഹത്തിന് വേണ്ടി

കര്‍ണാടകയില്‍ ഭര്‍ത്താവ്, ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്  പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെ ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാല്‍പ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. (കൂടുതൽ വായിക്കാം..)

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം