കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന പദയാത്രയ്ക്കെതിരെ ബാലാവകാശ കമ്മീഷനും

Published : Jan 10, 2022, 10:16 PM IST
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന പദയാത്രയ്ക്കെതിരെ ബാലാവകാശ കമ്മീഷനും

Synopsis

പദയാത്രയ്ക്കിടെ  സ്കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ വീഡിയോ വൈറലായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയുള്ള ഈ കൂടിക്കാഴ്ചയ്ക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ സംസ്ഥാന പൊലീസില്‍ നിന്ന് വിശദീകരണം തേടിയത്. 

കൊവിഡ് വ്യാപനത്തിനിടെ കോണ്‍ഗ്രസ് (Congress) നടത്തുന്ന പദയാത്രയ്ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനും (National Commission for Protection of Child Rights). കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വന്‍ ജനാവലിയുമായി നടത്തുന്ന പദയാത്രയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തതിന് പുറമേയാണ് ഇത്. പദയാത്രയ്ക്കിടെ  സ്കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ (DK Shivakumar) വീഡിയോ വൈറലായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയുള്ള ഈ കൂടിക്കാഴ്ചയ്ക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ സംസ്ഥാന പൊലീസില്‍ നിന്ന് വിശദീകരണം തേടിയത്.

സാമൂഹ്യാകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നിരവധി കുട്ടികളോട് സംവദിക്കുകയും അവര്‍ക്കൊപ്പം വീഡിയോ ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഡികെ ശിവകുമാറിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കുട്ടികളുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നാണ് ബാലാവകാശ കമ്മീഷന്‍ വിശദമാക്കുന്നത്. നേരത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പദയാത്ര നടത്തിയതിന് ഡി കെ ശിവകുമാര്‍, സിദ്ധരാമ്മയ്യ അടക്കം നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. പദയാത്ര വേദിയില്‍ കൊവിഡ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഡി കെ ശിവകുമാര്‍ മടക്കി അയച്ചും കൂടെ ആയപ്പോൾ സംസ്ഥാനത്ത് ബിജെപിയും കോൺ​ഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് രൂക്ഷമായിരിക്കുകയാണ്.

കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ദിവസം നീളുന്നതാണ് കോണ്‍ഗ്രസിന്‍റെ പദയാത്ര. രമാനഗരയില്‍ നിന്ന് ബം​ഗളൂരുവിലേക്ക് നടത്തുന്ന യാത്രയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയുമാണ് നേതൃത്വം നല്‍കുന്നത്. ആയിരണകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പദയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ് റാലി തുടരുകയാണ്.കടുത്ത പനിയെ തുടര്‍ന്ന് പദയാത്ര തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സിദ്ധരാമ്മയ്യ ബം​ഗളൂരുവിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പദയാത്ര നടക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി