വെട്ടിലായി ഖുശ്ബു, സ്ത്രീകൾക്കുളള 1000 രൂപ ഭിക്ഷയെന്ന് പരാമർശിച്ചു; വിവാദം, ഒടുവില്‍ വിശദീകരണം

Published : Mar 13, 2024, 10:50 AM IST
വെട്ടിലായി ഖുശ്ബു, സ്ത്രീകൾക്കുളള 1000 രൂപ ഭിക്ഷയെന്ന് പരാമർശിച്ചു; വിവാദം, ഒടുവില്‍ വിശദീകരണം

Synopsis

തമിഴ്നാട്ടിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരാമർശം. ഈ സാഹചര്യത്തിൽ ആയിരം രൂപ സ്ത്രീകൾക്ക് ഭിക്ഷയായി കൊടുത്താലും വോട്ട് ചെയ്യില്ലെന്നായിരുന്നു ഖുശ്ബു പറഞ്ഞത്. 

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു. കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയെയാണ് ഖുശ്ബു ഭിക്ഷയെന്ന് വിളിച്ചത്. ഖുശ്ബുവിന്റെ പരാമർശം ഇതിനോടകം വിവാദത്തിലാവുകയായിരുന്നു. 

തമിഴ്നാട്ടിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരാമർശം. ഈ സാഹചര്യത്തിൽ ആയിരം രൂപ സ്ത്രീകൾക്ക് ഭിക്ഷയായി കൊടുത്താലും വോട്ട് ചെയ്യില്ലെന്നായിരുന്നു ഖുശ്ബു പറഞ്ഞത്. ഡിഎംകെ സർക്കാർ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സർക്കാരിന്റെ നേതൃത്വത്തിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുകയും ചെയ്താൽ ആളുകൾക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. ഖുശ്ബുവിന്റെ പരാമർശത്തിനിനെതിരെ ഡിഎംകെയുടെ വനിതാ വിഭാ​ഗം പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

അതിനിടെ, വിമർശനങ്ങളോട് പ്രതികരിച്ച് ഖുശ്ബുവും രം​ഗത്തെത്തിയിട്ടുണ്ട്. വാർത്തകളിൽ ഇടംപിടിയ്ക്കാനായി ഡിഎംകെയ്ക്ക് താൻ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാൻ മാത്രമാണ് താൻ പറഞ്ഞതെന്നും സാമൂഹ്യമാധ്യമമായ എക്സിൽ ഖുശ്ബു കുറിച്ചു. മദ്യപിച്ചവരുമായി ജീവിക്കുന്നവർ അനുഭവിക്കുന്ന വേദന നിങ്ങളുടെ പണത്തേക്കാൾ വളരെ കൂടുതലാണ്. അവരെ സ്വതന്ത്രരാക്കുക, അവർക്ക് നിങ്ങളുടെ 1,000 രൂപ ആവശ്യമില്ലെന്നും ഖുശ്ബു പറഞ്ഞു.

ഖുശ്ബുവിന്റെ വിമർശനത്തോട് പ്രതികരിച്ച് തമിഴ്‌നാട് സാമൂഹ്യക്ഷേമ മന്ത്രി ഗീതാ ജീവൻ രം​ഗത്തെത്തി. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന 1.16 കോടി സ്ത്രീകളെയാണ് അവർ അപമാനിച്ചത്. ഇത് അങ്ങേയറ്റം വേദനാജനകമാണ്, സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകൾ അവൾക്ക് അറിയില്ലെന്ന് കാണിക്കുന്നത്. ഈ 1000 രൂപ സ്ത്രീകൾക്ക് എത്രത്തോളം സഹായകരമാണെന്ന് അറിയാമോ? ഒന്നും അറിയാതെ നിങ്ങൾ വീട്ടിൽ നിന്നിറങ്ങി മൈക്ക് പിടിച്ച് എന്തും പറയും. ‌ഇതിനെ ഞാൻ അപലപിക്കുകയാണ്. -മന്ത്രി പറഞ്ഞു. 

​'ഗണപതി' അവശനാണ്; അതിരപ്പിള്ളിയിലെത്തിയ കൊമ്പൻ അവശനിലയിൽ തന്നെ; സ്ഥലത്ത് വനംവകുപ്പ്

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം