
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സർക്കാർ ബസ്സിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സർക്കിളിലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്.
വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസ്സിനടിയിൽ പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അവർ മരിക്കുകയായിരുന്നു. മരിച്ച സ്ത്രീക്ക് 60 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ബെലഗാവിയിൽ നിന്നുള്ള വയോധികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
'പത്മജ എല്‍ഡിഎഫില്‍ പോകാഞ്ഞത് സൂപ്പര്‍ പദവി കിട്ടാത്തത് കൊണ്ട്': ടിജി നന്ദകുമാര്‍
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam