
ന്യൂയോര്‍ക്ക്: തനിക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് നടന്‍ ഡാനിയല്‍ കിം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഒപ്പം ഏഷ്യന്‍ ജനതയ്‌ക്കെതിരാ വംശീയവെറിക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു നടന്‍ കിം. 10 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താന്‍ കൊവിഡ് ബാധിതനാണെന്നും ഐസൊലേഷനിലാണെന്നു കൊറിയന്‍ - അമേരിക്കന്‍ നടനായ കിം വ്യക്തമാക്കി.
മാത്രമല്ല, ഏഷ്യന്‍ ജനതയ്‌ക്കെതിരായ മുന്‍വിധി അവസാനിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ ആവശ്യപ്പെട്ടു. ചൈനയിലെ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റിലാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്ന് ഇത് വളരെ പെട്ടന്ന് തന്നെ ലോകം മുഴുവന്‍ വ്യാപിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി താന്‍ പുതിയ സീരീസായ ന്യൂ ആംസ്റ്റര്‍ഡാമിന്റെ ചിത്രീകരണത്തിനായി ന്യൂയോര്‍ക്കിലായിരുന്നു. കൊവിഡ് പടര്‍ന്ന് പിടിച്ചതോടെ താന്‍ തിരിച്ച് ഹവായിലേക്ക് പോയി. യാത്രയില്‍ തനിക്ക് അസുഖമുള്ളതായി തോന്നിയെന്നും ഇതോടെ ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണ്. കിമ്മിന്റെ കുടുംബത്തില്‍ മറ്റെല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. '' ഞാന്‍ ഏഷ്യനാണ്. എനിക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. എമന്നാല്‍ അത്് എനിക്ക് ബാധിച്ചത് ചൈനയില്‍ നിന്നല്ല, അമേരിക്കയില്‍ നിന്നാണ്, ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന്'' - കിം വ്യക്തമാക്കി.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഏഷ്യക്കാരോടും പ്രത്യേകിച്ച് ചൈനക്കാരോടുമുള്ള സമീപനം മോശമാകുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് താമസമാക്കിയ ജൂതമതസ്ഥരെ ജൈനക്കാരെന്ന് വിളിച്ചും കൊറോണയുണ്ടന്നെ് ആരോപിച്ചും മര്‍ദ്ദിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam