
ദില്ലി: മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകി ബോളിവുഡ് നടൻ സോനു സൂദ്. സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സത്പ്രവർത്തിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകിയ സോനു സൂദിന് നന്ദി അറിയിക്കുന്നു. ദേശ്മുഖ് ട്വീറ്റ് ചെയ്തു. ഇവർ ഇരുവരും നിൽക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8500 ലധികം ആളുകൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 2,84,281 ആയി. ഒരു ദിവസത്ത ഏറ്റവും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam