ഭാവി വോട്ടര്‍മാരെ ഒപ്പംനിർത്താൻ കാമരാജ് മാതൃകയുമായി നടന്‍ വിജയ്, നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്സ്

Published : Jul 12, 2023, 12:47 PM IST
ഭാവി വോട്ടര്‍മാരെ ഒപ്പംനിർത്താൻ കാമരാജ് മാതൃകയുമായി നടന്‍ വിജയ്, നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്സ്

Synopsis

ഗ്രാമങ്ങളിൽ  സ്കൂളുകളും വിദ്യാര്‍ത്ഥികൾക്ക് ഉച്ചഭക്ഷണപദ്ധതിയും തുടങ്ങിയ ജനപ്രീയ മുഖ്യമന്ത്രി  കാമരാജിന്‍റെ ജന്മദിനത്തിൽ ,വരും ശനിയാഴ്ച ക്ലാസ്സുകൾ തുടങ്ങാനാണ് നീക്കം .  

ചെന്നൈ:രാഷ്ചീയപ്രവേശന അഭ്യൂഹങ്ങൾക്കിടെ , പുതിയ നീക്കവുമായി നടന്‍ വിജയ് . നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനാണ് നീക്കം .ഭാവിയിലെ വോട്ടര്‍മാരെ ഒപ്പം നിർത്താൻ കാമരാജ് മാതൃകയിൽ ദളപതി .234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിൽ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം .നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും  വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങും .ഗ്രാമങ്ങളിൽ  സ്കൂളുകളും വിദ്യാര്‍ത്ഥികൾക്ക് ഉച്ചഭക്ഷണപദ്ധതിയും തുടങ്ങിയ ജനപ്രീയ മുഖ്യമന്ത്രി  കാമരാജിന്‍റെ ജന്മദിനത്തിൽ , വരും ശനിയാഴ്ച ക്ലാസ്സുകൾ തുടങ്ങാനാണ് നീക്കം .

പണയൂരിലെ വീട്ടിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ആരാധകകൂട്ടായ്മ ഭാരവാഹികളെ കാണുകയാണ് വിജയ് .തത്ക്കാലം സിനിമയിൽ തുടരുമെന്ന് ആവര്‍ത്തിക്കുമ്പോഴും നിയോജക മണ്ഡല അടിസ്ഥാനത്തിലെ നീക്കങ്ങൾ ശ്രദ്ധേയം.ഇന്നലെ യോഗത്തിലേക്ക് വരുന്നതിനിടെ സിഗ്നലിൽ കാര്‍ നിര്‍ത്താത്തിന്‍റെ പേരില്‍ വിജയ്ക്ക് ചന്നൈ ട്രാഫിക് പൊലാീസ് 500 രൂപ പിഴ ചുമത്തി. വിജയുടെ കാര്‍ പിന്തുടര്‍ന്നിരുന്ന ചാനലിലെ തത്സമയ ദൃശ്യങ്ങൾ കണ്ടാണ് പിഴ ചുമത്തിയത് .

ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു, ഇളയദളപതിക്ക് പിഴ

ഇളയദളപതി രാഷ്ട്രീയത്തിലേക്കോ? അഭ്യൂഹം ശക്തം: ആരാധക കൂട്ടായ്മ ഭാരവാഹികളുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് വിജയ്

 

 

 

PREV
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു