കരൂർ ദുരന്തം: നടൻ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; സിബിഐക്ക് മുന്നിൽ ഹാജരാകുന്നത് മൂന്നാം തവണ

Published : Mar 15, 2026, 08:18 PM IST
Actor Vijay

Synopsis

കരൂർ ദുരന്തത്തിൽ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു.

ദില്ലി: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. മൂന്നാം തവണയാണ് വിജയ്‍യെ സിബിഐ ചോദ്യം ചെയ്തത്. മുൻപ് ജനുവരി 12, 19 തീയതികളിലും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത തേടിയാണ് സിബിഐ വീണ്ടും വിജയ്‍യെ ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് കരൂരിൽ വിജയ്‍യുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്. പിന്നാലെ ഒരു മാസത്തിന് ശേഷം സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിലെ 23കാരിയുടെ മരണം; ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയെന്ന് ബന്ധുക്കളുടെ പരാതി, അന്വേഷണം ആരംഭിച്ച് പൊലീസ്
പിടികൂടിയില്ലെങ്കിൽ ജനങ്ങളുടെ വയറ്റിലെത്തുമായിരുന്നു, രാജസ്ഥാനിലും ജാര്‍ഖണ്ഡിലും ഒന്നര ലക്ഷം കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു