
ജയ്പൂർ:രാജ്യത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ എഫ്എസ്എസ്എഐ നടത്തുന്ന രാജ്യവ്യാപക പരിശോധനയുടെ ഭാഗമായി രാജസ്ഥാനിലും ജാർഖണ്ഡിലും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാലാവധി കഴിഞ്ഞതും മായം കലർന്നതുമായ ടൺകണക്കിന് ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ജയ്പൂരിലെ ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 1.5 ലക്ഷം കിലോ (150 ടൺ) കാലാവധി കഴിഞ്ഞ പാക്കേജ്ഡ് ഫുഡ് പിടിച്ചെടുത്തു. നൂഡിൽസ്, സോസുകൾ, മയോണൈസ് എന്നിവയാണ് ഇതിൽ ഭൂരിഭാഗവും.
പഴയ ഉൽപ്പന്നങ്ങളിലെ എക്സ്പയറി ഡേറ്റ് മായിച്ചു കളയാനും പുതിയ തിയതി രേഖപ്പെടുത്താനും ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. കാലാവധി കഴിഞ്ഞ സാധനങ്ങൾ പുതിയതാണെന്ന് വ്യാജേന വിപണിയിലെത്തിക്കാനായിരുന്നു ഈ നീക്കം. ടിച്ചെടുത്ത മുഴുവൻ സാധനങ്ങളും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നശിപ്പിച്ചു. ഈ മാഫിയയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.
ബിഹാറിൽ നിന്ന് വരികയായിരുന്ന ബസ്സിൽ കടത്തുകയായിരുന്ന 1,450 കിലോ പനീറും 90 ലിറ്റർ ഗുണനിലവാരമില്ലാത്ത എണ്ണയും ധൻബാദിൽ വെച്ച് പിടികൂടി. ടികൂടിയ പനീർ സ്ഥലത്ത് വെച്ച് തന്നെ പരിശോധിച്ചപ്പോൾ അതിൽ വൻതോതിൽ സ്റ്റാർച്ച് കലർത്തിയതായി കണ്ടെത്തി. ത് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. മായം കലര്‍ന്ന പനീര്‍ മുഴുവൻ നശിപ്പിക്കുകയും ഇത് കടത്തിയവർക്കെതിരെ കടുത്ത നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് കൃത്യമായി പരിശോധിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും എഫ്എസ്എസ്എഐ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam