
ബംഗളുരു: ബംഗളുരുവിലെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുനേല്‍ക്കാതിരുന്ന കുടുംബത്തിന് നേരെ ആക്രമണം. കന്നട സിനിമാ താരങ്ങളും ആളുകളും ചേര്‍ന്ന് ദേശവിരുദ്ധരാണോ എന്ന് ചോദിച്ച് ഇവരെ നേരിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കന്നട നടി ബി വി ഐശ്വര്യ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 23നാണ് സംഭവം നടന്നത്. നടന്‍ ധനുഷ് നായകനായെത്തിയ തമിഴ് ചിത്രം അസുരന്‍ കാണാനെത്തിയതായിരുന്നു കുടുംബം.
'' ഇന്ത്യന്‍ പൗരന്മാരെന്ന് പറയപ്പെടുന്ന ഇവര്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. ഇത്തരം രാജ്യദ്രോഹികളെ ശരിയാക്കാന്‍ ഇവിടെ നമ്മള്‍ യഥാര്‍ത്ഥ പൗരന്മാര്‍ ഇല്ലേ. '' - എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുനന് കുറിപ്പ്.
ഐശ്വര്യയും മറ്റൊരു സിനമാ താരമായ അരു ഗൗഡയുമാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്താണ് എഴുന്നേല്‍ക്കാത്തതെന്ന ചോദ്യത്തിന് പൊലീസില്‍ പരാതിപ്പെട്ടോളാന്‍ ആയിരുന്നു ഇവരുടെ മറുപടിയെന്ന് അരു വീഡിയോയില്‍ പറയുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളാണോ എന്നും ആ കുടുംബത്തോട് ഇവര്‍ ചോദിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിസിപി ശശികുമാര്‍ പറഞ്ഞു. ''എന്താണ് സംഭവിച്ചതെന്ന് ആദ്യം വീഡിയോ കണ്ട് മനസ്സിലാക്കട്ടെ. കുടുംബത്തിന്‍റെ പെരുമാറ്റത്തില്‍ എന്തെങ്കിലും അനാദരവ് ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരുക്കും. '' - ഡിസിപി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam