പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റി രാഖി സാവന്ത്; വിവാദം, സൈബര്‍ പ്രതിഷേധം

Published : May 09, 2019, 02:09 PM ISTUpdated : May 09, 2019, 08:10 PM IST
പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റി രാഖി സാവന്ത്; വിവാദം, സൈബര്‍ പ്രതിഷേധം

Synopsis

'ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു. ഇതെന്‍റെ പുതിയ ചിത്രം ധര 370-യിലെ കഥാപാത്രമാണ്'- രാഖി കുറിച്ചു.

ദില്ലി: പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റിയ ചിത്രം പങ്കുവെച്ച ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത് വിവാദത്തില്‍. പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പാക്ക് പതാകയേന്തിയത് എന്ന കുറിപ്പോടെ രാഖി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്  ചെയ്തത്. 

'ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു. ഇതെന്‍റെ പുതിയ ചിത്രം ധര 370-യിലെ കഥാപാത്രമാണ്'- രാഖി കുറിച്ചു. എന്നാല്‍ വിവാദമായ ചിത്രത്തിന് താഴെ രാഖിയെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തത്. പാക്ക് പൗരത്വമാണ് രാഖിക്ക് ചേരുന്നതെന്നും 'പാക്കിസ്ഥാനി സാവന്ത്' എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങള്‍ രാഖിയെ വിമര്‍ശിച്ച് കുറിച്ചത്. 

നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയപ്പോള്‍ നടനെ അനുകൂലിച്ച രാഖിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെ കൊമേഡിന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നും പിന്നീട് കല്യാണം മുടങ്ങിയെന്നും അറിയിച്ച് രാഖി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി