അദാനിയ്ക്ക് ആശ്വാസം; ഹിൻഡൻബർഗ് കേസ് വിധിയിൽ പുന:പരിശോധനയില്ല, ഹർജി തള്ളി സുപ്രീംകോടതി

Published : Jul 15, 2024, 05:45 PM ISTUpdated : Jul 15, 2024, 05:49 PM IST
അദാനിയ്ക്ക് ആശ്വാസം;  ഹിൻഡൻബർഗ് കേസ് വിധിയിൽ പുന:പരിശോധനയില്ല, ഹർജി തള്ളി സുപ്രീംകോടതി

Synopsis

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൻ്റെ പ്രത്യേക അന്വേഷണം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം.   

ദില്ലി: അദാനി ഹിൻഡൻബെർഗ് കേസിലെ വിധിയിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹർജി തള്ളിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൻ്റെ പ്രത്യേക അന്വേഷണം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം. കഴിഞ്ഞ ജനുവരിയാണ് കോടതി വിധി പറഞ്ഞത്.

സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി മാധ്യമറിപ്പോർട്ടുകൾ ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടാണ് നാല് പൊതുതാൽപര്യ ഹർജികൾ കോടതിക്ക് മുന്നിൽ എത്തിയത്. ഹർജികളിൽ ഒരു വർഷം വാദം കേട്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന തീരുമാനം വന്നത്. അന്വേഷണം മാറ്റി നൽകുന്നത് അസാധാരണ സാഹചര്യത്തിലാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. 

നിയന്ത്രണ അതോറിറ്റിയായ സെബിയുടെ അധികാര പരിധിയിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും സെബി നടത്തുന്ന അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുന്നു എന്നുമാണ് കോടതി പറഞ്ഞത്. എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം, നിയമം അനുസരിച്ച് നടപടി എടുക്കണം, ഹിൻഡൻബർഗ് റിപ്പോർട്ട് ഓഹരി വിപണിയെ സ്വാധീനിച്ചു എന്ന ആരോപണവും സെബി പരിശോധിക്കണം, മാധ്യമകൂട്ടായ്മയും ഹിൻഡൻബർഗും കൊണ്ടു വന്ന റിപ്പോർട്ടുകൾ ആധികാരിക രേഖയായി കണക്കാക്കാനാകില്ല, ഇവ സെബിയ്ക്ക് പരിശോധിക്കാം, ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് കോടതി നിയോഗിച്ച വിദഗ്ധ സമിതി നൽകിയ ശുപാർശകൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകൾ തെളിവ് അല്ലെന്നും അധികാരികമല്ലാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം പൊതുതാൽപര്യ ഹർജികൾ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയാല്‍ പോക്കറ്റ് കീറുമോ? നിരക്ക് കൂട്ടി ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം