കോണ്‍ഗ്രസ് പ്രചരണം ചെറുക്കാന്‍ ബിജെപി, ഭരണഘടന അംഗീകരിച്ചതിന്‍റെ 75 ആം വാർഷികം കേന്ദ്രം വിപുലമായി ആഘോഷിക്കും

Published : Jul 15, 2024, 03:13 PM ISTUpdated : Jul 15, 2024, 03:21 PM IST
കോണ്‍ഗ്രസ് പ്രചരണം ചെറുക്കാന്‍ ബിജെപി, ഭരണഘടന അംഗീകരിച്ചതിന്‍റെ  75 ആം വാർഷികം കേന്ദ്രം  വിപുലമായി ആഘോഷിക്കും

Synopsis

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാർഷികം ആഘോഷമാക്കാനുള്ള നീക്കം

ദില്ലി: ഭരണഘടന അംഗീകരിച്ചതിന്‍റെ  എഴുപത്തഞ്ചാം വാർഷികം വിപുലമായി ആഘോഷമാക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ബിജെപി ഭരണഘടനയ്ക്കെതിരെന്ന പ്രതിപക്ഷ പ്രചാരണം ചെറുക്കാനാണ് കേന്ദ നീക്കം. ഭരണഘടനാ അവകാശങ്ങൾ വിശദീകരിച്ച് നിയമമന്ത്രാലയം തയ്യാറാക്കിയ പോർട്ടലിൻറെ ഉദ്ഘാടനം നാളെ നടക്കും.

ഭരണഘടന ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ വിപുലമായ പ്രചാരണ പരിപാടികളാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ ഒരുക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാർഷികം ആഘോഷമാക്കാനുള്ള നീക്കം. നവംബർ 26 നാണ് ഭരണണഘടന അംഗീകരിച്ചിട്ട്  എഴുപത്തഞ്ച് വർഷം പൂർത്തിയാകുന്നത്. അടുത്ത റിപ്പബ്ളിക് ദിനം വരെ നീളുന്ന ആഘോഷ പരിപാടികൾക്കാണ് സർക്കാർ രൂപം നല്കുന്നത്.  രാജ്യവ്യാപകമായി ഭരണഘടനയുടെ പ്രധാന്യത്തെ കുറിച്ചുള്ള പ്രദർശനങ്ങളിൽ  യുവജന പങ്കാളിത്തം ഉറപ്പാക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാകും ആഘോഷം. 

ഹമാരാ സംവിധാൻ , ഹമാരാ സമ്മാൻ എന്ന പേരിലാണ് നിയമ മന്ത്രാലയം പോർട്ടൽ തുടങ്ങിയത്.  നിയമപരമായ അവകാശങ്ങളെ കുറിച്ച് സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിനാണ് പോർട്ടലെന്നാണ്  സർക്കാർ പറയുന്നത്. ഭരണഘടന തിരുത്തി സംവരണം അട്ടിമറിക്കാനാണ് ബിജെപി നാനൂറ് സീറ്റ് ലക്ഷ്യമിട്ടതെന്ന പ്രതിപക്ഷ പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ  കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്രം ഭരണഘടന ഉയർത്തിയുള്ള നീക്കങ്ങൾ സജീവമാക്കുന്നത്. എന്നാൽ ബിജെപി ഭരണഘടനയ്ക്ക് എതിര് എന്ന പ്രചാരണം പ്രചാരണം പാർലമെൻറിലടക്കം ശക്തമാക്കാനാണ്  കോൺ​ഗ്രസിന്‍റെ  തീരുമാനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്