അദാനി ഹിൻഡൻബർ​ഗ് റിപ്പോർട്ട്; പുതിയ കണ്ടെത്തലുകളില്ലെന്ന് സുപ്രീം കോടതി പ്രത്യേക സമിതി

Published : May 19, 2023, 02:26 PM IST
അദാനി ഹിൻഡൻബർ​ഗ് റിപ്പോർട്ട്; പുതിയ കണ്ടെത്തലുകളില്ലെന്ന് സുപ്രീം കോടതി പ്രത്യേക സമിതി

Synopsis

നേരത്തെ നിലവിലുള്ള കണ്ടെത്തലുകൾ ക്രോഡീകരിക്കുക മാത്രമാണ് ചെയ്തെന്ന് സമിതി. 

ദില്ലി: അദാനി ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ സെബിക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയോഗിച്ച സമിതി. സെബിക്ക് വീഴ്ച്ച വന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ നിഗമനത്തിൽ എത്താനാകില്ല. വില കൃത്രിമം നിയന്ത്രിക്കാൻ സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാനാകില്ല. ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ പുതിയ കണ്ടെത്തലുകൾ ഒന്നുമില്ല. നേരത്തെ നിലവിലുള്ള കണ്ടെത്തലുകൾ ക്രോഡീകരിക്കുക മാത്രമാണ് ചെയ്തെന്ന് സമിതി. മാർക്കറ്റ് നിയന്ത്രണത്തിന് സെബിക്ക് നിലവിൽ അധികാരമുണ്ട്. മനുഷ്യ ഇടപെടലുകൾ ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാർക്കറ്റ് നിയന്ത്രണം നടത്തണം. അദാനി ഓഹരി വില നിയന്ത്രിക്കുന്നതിൽ സെബിക്ക് എന്തെങ്കിലും വീഴ്ച്ച പറ്റിയെന്ന് നിലവിലെ സാഹചര്യത്തിൽ പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണം അനിശ്ചിതമായി നീട്ടി കൊണ്ട് പോകാൻ അനുവദിക്കില്ല' സുപ്രീം കോടതി

 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി