
മുംബൈ: ബോളിവുഡിലെ ലഹരി ഇടപാട് അന്വേഷണത്തിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. സുശാന്ത് സിംഗിന്റെ മരണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റും അന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും അന്വേഷണ ഏജൻസികൾ എന്താണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണത്തിലേക്ക് അവർ കാര്യങ്ങൾ തിരിച്ചു വിടുകയായിരുന്നു. ഇപ്പോൾ ലഹരികേസിൽ എല്ലാ നടിമാരെയും വിളിച്ചു ചോദ്യം ചെയ്യുകയാണ്. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ബിജെപിയുടെയും മോദിയുടെയും അടുത്ത ആളുകളാണെന്നാണ് അറിഞ്ഞത്. സുശാന്തിന്റെ മരണം സിബിഐക്ക് കൈമാറാൻ നടന്ന മുൻ ഡിജിപി ഇപ്പോൾ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനും ഒരുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം കേസിൽ ദീപികാ പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അതിനിടെ ബോളിവുഡിലെ പ്രമുഖ നിർമ്മാണകമ്പനിയായ ധർമ്മപ്രൊഡക്ഷൻ ഉടമ കരൺ ജോഹറിലേക്കും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നീളുകയാണ്. ധർമ്മ പ്രൊഡക്ഷനിലെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്ന ക്ഷിതിജ് പ്രസാദിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നടീനടൻമാർക്കായി കരൺ സംഘടിപ്പിച്ച നിശാ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗിച്ചോ എന്ന സംശയത്തിൽ എൻസിബി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam