വിജിലൻസ് തലപ്പത്തെ നിയമനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്‍റെ കത്ത്

Published : Mar 08, 2020, 11:35 PM ISTUpdated : Mar 09, 2020, 10:35 AM IST
വിജിലൻസ് തലപ്പത്തെ നിയമനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്‍റെ കത്ത്

Synopsis

മുഖ്യ വിജിലൻസ് കമ്മീഷണർ ആയി തെരഞ്ഞെടുത്ത സഞ്ജയ് കോത്താരി ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: വിജിലന്‍സ് തലപ്പത്തെ നിയമനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മുഖ്യ വിജിലൻസ് കമ്മീഷണറെയും വിജിലൻസ് കമ്മീഷണറേയും നിയമിച്ച നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിക്ക് കത്തയച്ചു.

മുഖ്യ വിജിലൻസ് കമ്മീഷണർ ആയി തെരഞ്ഞെടുത്ത സഞ്ജയ് കോത്താരി ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നില്ലെന്ന് ചൗധരി കത്തില്‍ ചൂണ്ടികാട്ടി. സെർച്ച് കമ്മിറ്റി കോത്താരിയുടെ പേര് നിർദേശിച്ചിട്ടില്ലായിരുന്നെന്നും കത്തിൽ പറയുന്നു. സെർച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗണേശ ചതുർത്ഥി ആഘോഷിക്കാൻ പിയൂഷ് ഗോയലിൻ്റെ വസതിയിലെത്തി മോദി, പൂജയിൽ പങ്കെടുത്തു
'മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്, ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്': ഡി കെ ശിവകുമാർ