ദത്തെടുത്ത് വളർത്തിയ കുട്ടിയെ കാണാതായി, മനംനൊന്ത് ദമ്പതികൾ ആത്മ​ഹത്യ ചെയ്തു, കാമുകനൊപ്പം കുട്ടിയെ കണ്ടെത്തി

Published : Dec 18, 2023, 06:33 PM ISTUpdated : Dec 18, 2023, 06:36 PM IST
ദത്തെടുത്ത് വളർത്തിയ കുട്ടിയെ കാണാതായി, മനംനൊന്ത് ദമ്പതികൾ ആത്മ​ഹത്യ ചെയ്തു, കാമുകനൊപ്പം കുട്ടിയെ കണ്ടെത്തി

Synopsis

ലീലാധർ ഷെട്ടിയുടെ ദത്തുപുത്രിയോടൊപ്പം കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

മം​ഗളൂരു: വളർത്തുമകൾ കാണാതായ സംഭവത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ പെൺകുട്ടിയുടെ കാമുകനടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദത്തുപുത്രിയുടെ കാമുകനും ഷിർവ സ്വദേശിയുമായ ഗിരീഷ് (20), കൂട്ടാളികളായ ഷിർവ സ്വദേശികളായ രൂപേഷ് (22), ജയന്ത് (23), മേജൂർ സ്വദേശി മുഹമ്മദ് അസീസ് എന്നിവരാണ് അറസ്റ്റിലായത്. ലീലാധർ ഷെട്ടിയുടെ ദത്തുപുത്രിയോടൊപ്പം കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് ലീലാധർ ഷെട്ടിയും (68) ഭാര്യ വസുന്ധരയും 16 വർഷം മുമ്പ് പെൺകുഞ്ഞിനെ ദത്തെടുത്തത്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ 16-ന് പെൺകുട്ടിയെ കാണാതായി. പെൺകുട്ടിയെ കാണാതായതിൽ മനംനൊന്ത് ലീലാധർ ഷെട്ടിയും ഭാര്യയും അന്നുരാത്രി വീട്ടിൽ തൂങ്ങിമരിച്ചെന്ന് പൊലീസ് അറിയിച്ചു. 

അറസ്റ്റിലായ പ്രതികള്‍ 

 തുടർന്ന് ആത്മഹത്യാ പ്രേരണക്കും ആളെ കാണാതായതിനും കൗപ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. പ്രതി ഗിരീഷിനെതിരെ പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗിരീഷിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കൾക്കെതിരെയും പോക്‌സോ ചുമത്തി. എസ്പി ഡോ. അരുൺ കെ, എഎസ്പി സിദ്ധലിംഗപ്പ, കാർക്കള ഡിവൈഎസ്പി അരവിന്ദ കല്ലഗുജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കൗപ് പിഎസ്ഐ അബ്ദുൾ ഖാദറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി