
ആഗ്ര : ഉത്തർ പ്രദേശിലെ ഹാഥ്റസിലെ ഒരു മസാല നിർമാണ ഫാക്ടറിയിൽ തിങ്കളാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ, 300 കിലോഗ്രാം മായം ചേർത്ത മസാലക്കൂട്ടുകൾ പിടികൂടി അധികൃതർ.
2002 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ മണ്ഡൽ സഹപ്രഭാരി പദവിയിലുള്ള അനൂപ് വർഷ്നെ ആണ് ഫാക്ടറിയുടെ ഉടമ എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാഥ്റസിലെ നവിനഗർ പ്രദേശത്തുള്ള ഈ ഫാക്ടറിയിൽ നിന്ന് അധികൃതർ മായം കലർത്തിയ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ പിടികൂടി. ഈ പൊടികളിൽ ചേർക്കാനായി കരുതിയിരുന്ന കഴുതച്ചാണകം, വൈക്കോൽ, ആസിഡ്, കടുത്ത നിറങ്ങൾ, എന്നിങ്ങനെ പലയിനം മായക്കൂട്ടുകളും റെയ്ഡിനിടെ അധികൃതർ പിടികൂടി.
27 സാമ്പിളുകൾ ശേഖരിച്ച് പൊലീസ് വിശദമായ പരിശോധനയ്ക്ക് ഹെൽത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. അറസ്റ്റു ചെയ്ത ഫാക്ടറിയുടമയെ റിമാൻഡ് ചെയ്ത് സബ്ജയിലിലേക്കും പറഞ്ഞുവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam