
ദില്ലി: കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയിൽ മറുപടി സത്യവാംങ്മൂലം സമര്‍പ്പിച്ചു. ഒരു വിഷയത്തിൽ അഭിപ്രായം പറയുകയും ആശങ്കരേഖപ്പെടുത്തുകയും വിയോജിക്കുകയും ചെയ്യുന്നത് കോടതിയെ അപകീത്തിപ്പെടുത്തലല്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. ചീഫ് ജസ്റ്റിസെന്നാൽ കോടതിയല്ലെന്നും പ്രശാന്ത് ഭൂഷണിന്റെ മറുപടി സത്യവാംങ്ങ്മൂലത്തിൽ പറയുന്നു.
ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാമർശത്തിന് പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി സ്വമേധയ കോടതി അലക്ഷ്യ കേസെടുത്തിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ മാസ്കും ഹെൽമറ്റും ഇല്ലാതെ ആഡംബര ബൈക്കില്‍ കയറിയതിനെതിരെയുള്ള ട്വീറ്റും, കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നതില്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പങ്കുവഹിച്ചെന്ന ട്വീറ്റുമാണ് കോടതിയലക്ഷ്യ കേസിന് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam