
ഡൽഹി: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച്, ആക്ടിവിസ്റ്റും കോക്റോച്ച് ജനതാ പാർട്ടി വക്താവുമായി സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ കൗശിക് ചാറ്റർജി. അനുമതി തേടിക്കൊണ്ട് കേന്ദ്ര അറ്റോർണി ജനറലിന് കൗശിക് ചാറ്റർജി അപേക്ഷ നൽകി.
സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയും ലക്ഷ്യമിട്ട് സൗരവ് ദാസ് നടത്തിയ പ്രസ്താവനകളും പരാമർശങ്ങളും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണെന്നും കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമാണ് അപേക്ഷയിൽ ആരോപിക്കുന്നത്. അറ്റോർണി ജനറൽ അനുമതി നൽകുകയാണെങ്കിൽ, അഭിഭാഷകൻ കൗശിക് ചാറ്റർജി സൗരവ് ദാസിനെതിരെ സുപ്രീം കോടതിയിൽ ഔദ്യോഗികമായി ഹർജി ഫയൽ ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam