'ചുറ്റും ആണുങ്ങളാണ്, എനിക്ക് പേടിയാകുന്നു'; അവസാന മെസേജ് അമ്മയ്ക്ക്, ട്രെയിനിൽ നിന്ന് കാണാതായ 27 കാരിയായ നർത്തകി കൊല്ലപ്പെട്ട നിലയിൽ

Published : Oct 09, 2026, 08:36 AM IST
Dancer found dead

Synopsis

ഒക്ടോബർ 6-ന് പുലർച്ചെ 2.39-ഓടെയാണ് വീട്ടുകാർ അവസാനമായി മകളോട് സംസാരിച്ചത്. "ചുറ്റും മദ്യലഹരിയിലുള്ള നിരവധി പുരുഷന്മാരുണ്ട്, എനിക്ക് പേടിയാകുന്നു" എന്നായിരുന്നു പെൺകുട്ടി വീട്ടിലേക്ക് അയച്ച അവസാന സന്ദേശം.

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിയായ ഇരുപതുകാരിയായ നർത്തകിയെ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാമ്രൂപ് ജില്ലയിൽ നിന്നുള്ള കോളേജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലുള്ള മലയാപുരത്തിന് സമീപമുള്ള വനമേഖലയോട് ചേർന്നുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) മൃതദേഹം കണ്ടെടുത്തത്. വിശാഖപട്ടണത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാനെത്തിയ ഡാൻസ് ട്രൂപ്പിലെ അംഗമായിരുന്നു പെൺകുട്ടി. ഗുവാഹത്തിയിലെ ബി. ബൊറൂവ കോളേജ് വിദ്യാർഥിയായ പെൺകുട്ടി ഒക്ടോബർ 10-ന് ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന ബാങ്ക് പരീക്ഷയിൽ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

ഒക്ടോബർ 5-ന് വൈകുന്നേരം സിൽച്ചാർ എക്സ്പ്രസിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും കൺഫോം ആയില്ല. തുടർന്ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലെത്തി ഡാന്റിച്ച് നിന്ന് ദിബ്രൂഗഡ് വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ അസമിലേക്ക് പുറപ്പെടുകയായിരുന്നു. ഒക്ടോബർ 5-ന് രാത്രി 11:50-നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. ട്രെയിൻ അർധരാത്രി 12:10-ന് വിശാഖപട്ടണത്തുനിന്ന് യാത്രതിരിച്ചു. യാത്രയിലുടനീളം പെൺകുട്ടി സുഹൃത്തുക്കളുമായും വീട്ടുകാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. താൻ സഞ്ചരിക്കുന്ന കോച്ചിൽ കടുത്ത തിരക്കാണെന്നും ചുറ്റും കൂടുതലായും പുരുഷന്മാരാണുള്ളതെന്നും പെൺകുട്ടി കൂട്ടുകാരെ അറിയിച്ചിരുന്നു. "ചുറ്റും മദ്യലഹരിയിലുള്ള നിരവധി പുരുഷന്മാരുണ്ട്, എനിക്ക് പേടിയാകുന്നു" എന്നായിരുന്നു പെൺകുട്ടി വീട്ടിലേക്ക് അയച്ച അവസാന സന്ദേശം.

ഒക്ടോബർ 6-ന് പുലർച്ചെ 2.39-ഓടെയാണ് വീട്ടുകാർ അവസാനമായി മകളോട് സംസാരിച്ചത്. അതിനുശേഷം ഫോൺ കണക്റ്റ് ആകാതാവുകയും തുടർന്ന് സ്വിച്ച് ഓഫ് ആവുകയുമായിരുന്നു. പെൺകുട്ടിയെ ബന്ധപ്പെടാൻ സാധിക്കാതായതോടെ അമ്മ ഗുവാഹത്തി റെയിൽവേ പൊലീസിലും റെയിൽവേ ഹെൽപ്പ്‌ലൈൻ വഴിയും പരാതി നൽകി. അസം പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിൽ വിവേക് എക്സ്പ്രസിന്റെ എസ് 2 കോച്ചിൽ നിന്ന് പെൺകുട്ടിയുടെ ബാഗും മറ്റ് സാധനങ്ങളും ഉപ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിൽ റെയിൽവേ പാളത്തിന് സമീപം മൃതദേഹം കണ്ടെത്തുന്നത്.

പെൺകുട്ടി അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണുപോയതാണോ അതോ ആക്രമിക്കപ്പെട്ടതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് റെയിൽവേ പൊലീസ് അറിയിച്ചു. വിശാഖപട്ടണം റെയിൽവേ പ്ലാറ്റ്‌ഫോമിൽ പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന അപരിചിതനായ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ സിസിടിവി ദൃശ്യങ്ങൾ, പെൺകുട്ടിയുടെ ഫോൺ കോളുകൾ, സംഭവസമയത്തെ സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആന്ധ്ര, അസം പൊലീസുകൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഎസ്എഫ് ജവാന്മാരുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു; 32 ജവാന്മാർക്ക് പരിക്കേറ്റു
ദില്ലിയിൽ പ്രതിഷേധം തുടരാൻ ഇന്ത്യ സഖ്യം; രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ലെന്ന് നേതാക്കൾ; രാഷ്ട്രപതി ഭവനിലേക്ക് ഇന്ന് മാർച്ച് നടത്താൻ സാധ്യത