അസമിൽ വീണ്ടും അഫ്‌സ്‌പ: ആറ് മാസം കാലാവധി

By Web TeamFirst Published Sep 7, 2019, 7:49 PM IST
Highlights

സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷൻ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അടക്കം പ്രത്യേക അധികാരം നൽകുന്നതാണ് നിയമം

ദില്ലി: അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരം ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷൻ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അടക്കം പ്രത്യേക അധികാരം നൽകുന്നതാണ് നിയമം. സംസ്ഥാനത്തെ ആഭ്യന്തര രാഷ്ട്രീയ കാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അസമിൽ 1990 ലാണ് അഫ്‌സ്‌പ നിയമം നടപ്പിലാക്കിയത്. 2017  സെപ്‌തംബറിൽ നിയമം റദ്ദാക്കി. പിന്നീട് ഇവിടെ സൈന്യത്തിന് പ്രത്യേക അധികാരം വേണോ എന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതാണ് വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

click me!