ഒരാഴ്ച പിന്നിട്ടു, ഉത്തരേന്ത്യയിൽ സവാള വില താഴുന്നില്ല

Published : Sep 26, 2019, 11:08 AM ISTUpdated : Sep 26, 2019, 11:16 AM IST
ഒരാഴ്ച പിന്നിട്ടു, ഉത്തരേന്ത്യയിൽ സവാള വില താഴുന്നില്ല

Synopsis

ഉത്തരേന്ത്യയില്‍ കുറയാതെ ഉള്ളിവില മൊത്തക്കച്ചവടക്കാരിലേക്ക് സവാളയെത്തുന്നത് കുറഞ്ഞു ഉള്‍പ്പാദനം കുറഞ്ഞത് പ്രതിസന്ധിക്ക് കാരണം

ദില്ലി: ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരേന്ത്യയിൽ സവാളയുടെ വിലയിൽ മാറ്റമില്ല. മൊത്തക്കച്ചവടക്കാരിലേക്ക് സവാളയെത്തുന്നത് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കൂടിയ വിലയ്ക്ക് സവാള വാങ്ങി കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയാണ് ചെറുകിട കച്ചവടക്കാരുടേത്.

ഇരുപത് രൂപയായിരുന്നു ഒരുമാസം മുമ്പുവരെ ദില്ലിയിൽ സവാള വില. ഇപ്പോൾ 80 രൂപക്ക് മുകളിലാണ് വില. വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി നിരക്കിൽ സവാള വിതരണ കേന്ദ്രങ്ങൾ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സവാള വാങ്ങാൻ രാവിലെ മുതൽ വൈകീട്ടുവരെ വലിയ തിരക്കാണ്.

ദില്ലിയിലെ മൊത്തക്കചവട മാർക്കറ്റായ കോട്ലയിൽ ഒരു ദിവസം ഇരുപത് ലോഡ് സവാളയെത്തിയിരുന്നിടത്ത് ഇപ്പോൾ വരുന്നത് പത്തിൽതാഴെ ലോഡ് മാത്രം.2012ന് ശേഷം ആദ്യമായാണ് ഇതുപോലെ രൂക്ഷമായ സവാള ക്ഷാമം. കൃഷിനാശം ഉല്പാദനത്തിലുണ്ടായ ഇടിവാണ് ക്ഷാമത്തിന് പ്രധാന കാരണം. ഇന്ധന വില കൂടിയതും വിലക്കയറ്റത്തിന് കാരണമായി. 

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി