മുന്‍ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രൊഫസര്‍ അറസ്റ്റില്‍

Published : Sep 26, 2019, 10:05 AM IST
മുന്‍ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രൊഫസര്‍ അറസ്റ്റില്‍

Synopsis

വിവാഹമോചനത്തിനുശേഷം തന്‍റെ മകനും മകളുമൊത്ത് മറ്റൊരു വീട്ടിലാണ് സ്ത്രീ താമസിക്കുന്നത്. മക്കളെ കാണാന്‍ ഇടക്കിടക്ക് പ്രൊഫസര്‍ ഈ വീട്ടില്‍ വരാറുണ്ടെന്ന്...

ലക്നൗ: വിവാഹമോചനം നേടിയ ഭാര്യയെ ബലാത്സംഗം ചെയ്ത പ്രൊഫസര്‍ അറസ്റ്റില്‍. ഒന്നര വര്‍ഷം മുമ്പ് ഇരുവരും വേര്‍പിരിഞ്ഞതാണ്. എന്നാല്‍ 58കാരനായ പ്രൊഫസര്‍ സ്ത്രീയെ അവര്‍ താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഒരുമാസം മുമ്പ് സ്ത്രീ നല്‍കിയ പരാതിയില്‍ ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. 

വിവാഹമോചനത്തിനുശേഷം തന്‍റെ മകനും മകളുമൊത്ത് മറ്റൊരു വീട്ടിലാണ് സ്ത്രീ താമസിക്കുന്നത്. മക്കളെ കാണാന്‍ ഇടക്കിടക്ക് പ്രൊഫസര്‍ ഈ വീട്ടില്‍ വരാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.  ഓഗസ്റ്റ് 29 ന് വൈകീട്ടോടെ പ്രൊഫസര്‍ വീട്ടിലെത്തുമ്പോള്‍ അവിടെ സ്ത്രീമാത്രമാണ് ഉണ്ടായരിന്നത്. ഈ സമയം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ  പ്രൊഫസര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി

പ്രൊഫസര്‍ വാട്സാപ്പ് മെസ്സേജിലൂടെ 2017 ല്‍ അനധികൃതമായി സ്ത്രീയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. തനിക്ക് നീതി ലഭിക്കുന്നില്ലെന്നുകണ്ട്, അന്ന് സ്ത്രീ മക്കളെയുമെടുത്ത് വൈസ് ചാന്‍സലറുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകൾ പ്രഖ്യാപിച്ചു
വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം