നൃത്തത്തിന് ശേഷം കബഡി കളിച്ച് പ്രഗ്യാ സിങ് ഠാക്കൂര്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Oct 14, 2021, 1:36 PM IST
Highlights

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്.
 

ഭോപ്പാല്‍: ഗര്‍ബ നൃത്ത (Garba Dance) വീഡിയോക്ക് പിന്നാലെ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ (Pragya singh Thakur) കബഡി(kabaddi)  കളിക്കുന്ന വീഡിയോ പുറത്ത്. മണ്ഡലമായ ഭോപ്പാലില്‍ (Bhopal) വനിതാ താരങ്ങള്‍ക്കൊപ്പമാണ് എംപി കബഡി കളിക്കുന്നത്. ബുധനാഴ്ച കാളീ ക്ഷേത്ര ദര്‍ശനത്തിനിടെയാണ് താരങ്ങള്‍ എംപിയെ കബഡിക്ക് ക്ഷണിച്ചത്.  ഇവരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

कल गरबा आज भोपाल सांसद आज मां काली के दर्शन के लिए पहुंचीं,वहां ग्राउंड में मौजूद खिलाड़ियों के अनुरोध पर महिला खिलाड़ियों के साथ कबड्डी खेली।😊 pic.twitter.com/X1wWOg55aW

— Anurag Dwary (@Anurag_Dwary)

എംപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. എപ്പോഴാണ് എന്‍ഐഎ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസ് പരിഹസിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്. നേരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. സ്വന്തം വീട്ടില്‍ നടന്ന വിവാഹ ചടങ്ങിലും ഇവര്‍ നൃത്തം ചെയ്ത വീഡിയോ പ്രചരിച്ചു.

2008ലെ മാലേഗാവ് സ്‌ഫോടനത്തില്‍ ജയിലിലായ ഇവര്‍ക്ക് 2017ലാണ് ജാമ്യം ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകുന്നതിലും എന്‍ഐഎ കോടതി ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. മാലേഗാവ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

इनकी NIA कोर्ट में अगली 'पेशी' कब है? pic.twitter.com/PddYsXzGP3

— Srinivas BV (@srinivasiyc)
click me!