
ബെംഗളുരു: ശക്തമായ മഴയെ തുടർന്ന് കർണാടകയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ മംഗാലാപുരത്തുനിന്ന് ഗോവയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിൻ അപകടത്തിൽ പെട്ടു. 01134 മംഗളുരു ജങ്ഷൻ - സിഎസ്ടി ടെർമിനസ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് അപകടത്തിൽപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വഷിഷ്ടി നദി കരകവിഞ്ഞതിനാൽ ട്രെയിൻ റൂട്ട് മഡ്ഗാവ് - ലോണ്ട - മിറാജ് വഴിയാക്കിയിരുന്നു. ഗോവയിലെ ദൂദ്സാഗർ - സൊനാലിയത്തിനുമിടയിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽപ്പെട്ട കോച്ചിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി ട്രെയിൻ കുലേമിലേക്ക് എത്തിച്ചുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മഴയെ തുടർന്ന് കർണാടകയിലെ ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഹസന്, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലും ശക്തമായ മഴയുണ്ട്. ഇവിടെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
പ്രധാന നദികളായ കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസര്‍ക്കാരും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ വിവിധ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് 18 താലൂക്കുകളിലെ 131 ഗ്രാമങ്ങളെ മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam