
ലഖ്നൌ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായി ഇന്ന് ഉത്തര്‍പ്രദേശിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് നദ്ദ എത്തുന്നത്.
തെരഞ്ഞെടുപ്പിന് 6 മാസം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തിയ പുതുമുഖങ്ങളെ അണിനിരത്തിയുള്ള പ്രചാരണ ജാഥകള്‍ പതിനഞ്ചിന് ശേഷം തുടങ്ങും. പിന്നാലെ എണ്‍പതിനായിരം റേഷന്‍ ഉപഭോക്താക്കളുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. ഉത്തര്‍പ്രദേശ് നിലനിര്‍ത്തുമെന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണത്തിനിറങ്ങുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam