50 കോടി വാക്‌സീന്‍ ഡോസുകള്‍ നല്‍കിയത് കരുത്താകുമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Aug 6, 2021, 11:29 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്‌സീന്‍ പൂര്‍ത്തിയായത്. നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.
 

ദില്ലി: 50 കോടി ഡോസ് വാക്‌സിന്‍ നല്‍കിയത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 50 കോടി വാക്‌സിന്‍ ഡോസ് പൂര്‍ത്തിയാക്കിയത് ചരിത്ര നേട്ടമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും പറഞ്ഞു. 

 

India’s fight against COVID-19 receives a strong impetus. Vaccination numbers cross the 50 crore mark. We hope to build on these numbers and ensure our citizens are vaccinated under movement.

— Narendra Modi (@narendramodi)

 

വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്‌സീന്‍ പൂര്‍ത്തിയായത്. നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്‌നിക് വാക്‌സിനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. 25 ശതമാനം സ്വകാര്യമേഖലക്കും അനുവദിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!