നാക്ക് പിഴച്ച് സിന്ധ്യ; തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിച്ചു - വീഡിയോ

Web Desk   | Asianet News
Published : Nov 01, 2020, 01:05 PM IST
നാക്ക് പിഴച്ച് സിന്ധ്യ; തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിച്ചു - വീഡിയോ

Synopsis

സിന്ധ്യയുടെ നാക്കുപിഴ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്. 

ഭോപ്പാല്‍:  ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറ്റിയ നാക്കുപിഴ വൈറലാകുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപി പ്രചാരണത്തിനിടെ  കോൺഗ്രസിനു വേണ്ടി വോട്ട് ചോദിച്ചാണ് സിന്ധ്യ പെട്ടത്.

സിന്ധ്യയുടെ നാക്കുപിഴ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്. മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിൽ എത്തിയത്. ഇതിന്‍റെ ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. 

അതേ സമയം വീഡിയോ വൈറലായതിന് പിന്നാലെ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്ത് എത്തി. നവംബര്‍ മൂന്നിന് മധ്യപ്രദേശ് ജനത കൈ ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യും എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ട്വീറ്റ് ചെയ്തത്. അതേ സമയം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ദാബ്രയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഒരു ദിവസം പ്രചാരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
 

PREV
click me!

Recommended Stories

'ഭര്‍ത്താവിനെ കിഡ്നാപ്പ് ചെയ്തു, വിട്ടയക്കാൻ 30 ലക്ഷം വേണം', മൈസൂരിൽ മണിക്കൂറുകൾക്കകം പിടിയിലായത് സുഹൃത്തടക്കമുള്ള കിഡ്നാപ്പിങ് സംഘം
മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം