മഹാരാഷ്ട്രയിൽ മൂന്ന് വർഷത്തിനിടെ ജീവനൊടുക്കിയത് 12,000ത്തോളം കർഷകരെന്ന് കണക്ക്

By Web TeamFirst Published Jun 22, 2019, 10:43 AM IST
Highlights

സംസ്ഥാന ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ മ​ന്ത്രി സു​ഭാ​ഷ്​ ദേ​ശ്​​മു​ഖാണ് ഇക്കാര്യം രേഖാമൂലം  നി​യ​മ​സ​ഭ​യിൽ അവതരിപ്പിച്ചത്. 2015 മു​ത​ൽ 2018 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്​. ​ 

മുംബൈ: കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 12,000ത്തോളം കർഷകരെന്ന് കണക്ക്. സംസ്ഥാന ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ മ​ന്ത്രി സു​ഭാ​ഷ്​ ദേ​ശ്​​മു​ഖാണ് ഇക്കാര്യം രേഖാമൂലം നി​യ​മ​സ​ഭ​യിൽ അവതരിപ്പിച്ചത്. 2015 മു​ത​ൽ 2018 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്​. ​ 

ഇവയില്‍ 6,888 കേസുകള്‍ (5ക്ഷ%) മാത്രമേ സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടവയായി കണക്കാക്കിയിട്ടുള്ളൂ എന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കാര്‍ഷികത്തകര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളോരോന്നിനും 1 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഈ സഹായം ഇതുവരെ 6.845 കുടുംബങ്ങള്‍ക്ക് എത്തിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജലസേചന പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ നിരവധി കാര്യങ്ങള്‍ തങ്ങള്‍ ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. കാര്‍ഷികക്കടം എഴുതിത്തള്ളുന്നതടക്കമുള്ള പദ്ധതികള്‍ തങ്ങള്‍ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

യോഗ്യതയുള്ള 192 കേസുകളിൽ 182 കർഷകരുടെ ബന്ധുക്കൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും ദേശ്മുഖ് വ്യക്തമാക്കി. നഷ്ടപരിഹാരത്തിനുള്ള യോഗ്യത കണ്ടെത്തുന്നതിനായി ശേഷിക്കുന്ന കേസുകൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
 

click me!