സർക്കാർ ഉദ്യോ​ഗസ്ഥനെക്കൊണ്ട് ഷൂ ധരിപ്പിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറൽ

Published : Jun 22, 2019, 09:51 AM ISTUpdated : Jun 22, 2019, 10:50 AM IST
സർക്കാർ ഉദ്യോ​ഗസ്ഥനെക്കൊണ്ട് ഷൂ ധരിപ്പിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറൽ

Synopsis

അതേസമയം സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തന്നെ രം​ഗത്തെത്തി. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാൻ സഹായിക്കുകയാണെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നായിരുന്നു ചൗധരി പറഞ്ഞത്

ലഖ്നൗ: സർക്കാർ ഉദ്യോ​ഗസ്ഥനെക്കൊണ്ട് ഷൂ ധരിപ്പിച്ച് ബിജെപി മന്ത്രി. ഉത്തർപ്രദേശിലെ ബിജെപി മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍ സിങ്ങാണ് ഉദ്യോ​ഗസ്ഥനെക്കൊണ്ട് തന്റെ ഷൂ ധരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷ പരിപാടിയ്ക്കിടെയായിരുന്നു സംഭവം.

ചൗധരി ഉദ്യോ​ഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തന്നെ രംഗത്തെത്തി. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാൻ സഹായിക്കുകയാണെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നായിരുന്നു ചൗധരി പറഞ്ഞത്. യുപിയിലെ യോ​ഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ്  മന്ത്രിയാണ് ചൗധരി ലക്ഷ്മി നാരായണ്‍ സിങ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം
കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം