
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദാരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ പ്രചാരണവുമായി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കും പിന്നാലെ പ്രചാരണം നയിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി. ഒറ്റത്തവണ അവസരം തന്നാല്‍ നഗരത്തില്‍ മാറ്റം വരുത്താന്‍ ബിജെപിക്ക് കഴിയുമെന്നും കുടുംബാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും അഴിമതിയില്‍ നിന്ന് സുതാര്യതയിലേക്കും നയിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.
ഹൈദരാബാദിനെ നവാബ്-നൈസാം സംസ്‌കാരത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും ആരും രണ്ടാംകിട പൗരന്മാരാകില്ല. ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കുന്നത് അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഹൈദരാബാദിലെ പ്രളയം കൈകാര്യം ചെയ്തത് കാര്യക്ഷമമായല്ലെന്ന് അമിത് ഷാ ആരോപിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.
ടിആര്‍എസും ഒവൈസിയുടെ പാര്‍ട്ടിയുമായി ചങ്ങാത്തത്തിലാകുന്നത് തങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ എന്തുകൊണ്ടാണവര്‍ ഇക്കാര്യം തുറന്നുപറയാത്തത്. എന്തുകൊണ്ടാണവരുടെ സൗഹൃദം അടച്ചിട്ട വാതിലിന് മറവിലാകുന്നതെന്നും അമിത് ഷാ ചോദിച്ചു. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ്. 150 വാര്‍ഡുകളിലേക്കാണ് മത്സരം,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam