കക്ഷിയുടെ വിവരങ്ങൾ തേടി അഭിഭാഷകർക്ക് ഏജൻസികൾ സമൻസ് അയക്കരുത്, സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

Published : Oct 31, 2025, 04:44 PM IST
supreme court

Synopsis

അന്വേഷണ ഏജൻസികൾ പ്രതിഭാഗം അഭിഭാഷകരെ വിളിച്ചുവരുത്തുന്ന നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി. കക്ഷിയുടെ വിവരങ്ങൾ തേടി അഭിഭാഷകർക്ക് ഏജൻസികൾ സമൻസ് അയക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദില്ലി: ഏതെങ്കിലും ഒരു കേസിൽ ഹാജരാവുന്ന അഭിഭാഷകരെ അന്വേഷണ ഏജൻസികൾ നേരിട്ട് സമൻസ് അയച്ച് വിളിച്ചു വരുത്തുന്നത് നിയമപരമല്ലെന്ന് സുപ്രീം കോടതി. ഒരു കേസുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന അഭിഭാഷകർക്ക് അതു സംബന്ധിച്ച വിവരങ്ങൾ കക്ഷികളുടെ താൽപര്യ പ്രകാരം വെളിപ്പെടുത്താതിരിക്കാനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു. അഭിഭാഷകർക്കുള്ള ഏതൊരു സമൻസും ഒരു മേലുദ്യോഗസ്ഥന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതി നേടിയിരിക്കണമെന്ന് കോടതി നിർദേശിച്ചു.

ഡിജിറ്റൽ ഉപകരണങ്ങളും അഭിഭാഷകർ കൈവശം വച്ചിരിക്കുന്ന രഹസ്യ രേഖകളും കൈകാര്യം ചെയ്യുമ്പോഴുള്ള സുരക്ഷാ ബാധ്യതയും അഭിഭാഷകർക്കുണ്ട്. മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താർ, പ്രതാപ് വേണുഗോപാൽ എന്നിവരോട് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ സമൻസ് സുപ്രീം കോടതി റദ്ദാക്കി. അവരെ നിയമിച്ച പ്രതികളുടെ മൗലികാവകാശങ്ങൾ അവർക്ക് ലംഘിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടി. സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായ വിപിൻ നായർ നൽകിയ അപേക്ഷയിലാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ