
ദില്ലി:സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ നിയമിക്കാൻ അർധസൈനിക വിഭാഗങ്ങൾ.BSF.CISF,CRPF,SSB ഉൾപ്പെടെ അർധസെൈനിക വിഭാഗങ്ങളിൽ നിയമനം നടത്താൻ തീരുമാനമായി. ഇതിനായുള്ള പ്രഖ്യാപനം വിവിധ അർധസൈനിക വിഭാഗങ്ങൾ നടത്തി .നിയമനത്തിനായി ചട്ടങ്ങളിൽ മാറ്റം വരുത്തി. അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ പുതിയ നടപടി.
ശുപാര്‍ശയുമായി കൊളിജീയം; കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാറിനെ നിയമിക്കും
അതിവേഗ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണത്തിന് ഏകാംഗ സമിതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam