ദില്ലി മദ്യനയക്കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന കെജ്രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി നാളെ

Published : Jul 11, 2024, 09:42 PM IST
ദില്ലി മദ്യനയക്കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന കെജ്രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി നാളെ

Synopsis

ഈ കേസിന്റെ വാദത്തിനിടെ കെജരിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യംനൽകിയത്.

ദില്ലി: ദില്ലി മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത്  അരവിന്ദ് കെജരിവാൾ നൽകിയ ഹർജിയിൽ നാളെ സുപ്രീംകോടതി വിധി പറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഈ കേസിന്റെ വാദത്തിനിടെ കെജരിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യംനൽകിയത്. കഴിഞ്ഞ മെയ് മാസം കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജരിവാളിന്റെ വാദം. 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു