അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ തക‍ർന്നു, പുറപ്പെടാൻ വൈകിയ വിമാനം വീണത് ജനവാസമേഖലയിൽ - വീഡിയോ

Published : Jun 12, 2025, 02:30 PM ISTUpdated : Jun 12, 2025, 03:07 PM IST
air india crash

Synopsis

242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്.

 

അഹമ്മദാബാദിലെ മേഘാനി മേഖലയിൽ ആണ് വിമാനം തക‍ർന്ന് വീണത്. ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഷെഡ്യൂൾ ചെയ്ത സമയത്തിന് അൽപം വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ക്ലിയറൻസ് നൽകിയ 9 മിനിറ്റിന് ശേഷമാണ് വിമാനം തകർന്നത്. എഐ171 എന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'