ശശികലയെ നേരിടാൻ അണ്ണാഡിഎംകെ; ജയ സമാധിയിലേക്കുള്ള പൊതുജന പ്രവേശനം വിലക്കി

By Web TeamFirst Published Feb 3, 2021, 9:41 AM IST
Highlights

ജയ സമാധിയിൽ ഉപവാസം ഇരിക്കാനായിരുന്നു ശശികലയുടെ തീരുമാനം. പൊയ്സ് ഗാർഡനിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ചെന്നൈ: അനുനയ ശ്രമങ്ങളോടെല്ലാം ശശികല മുഖം തിരിച്ചതോടെ മറ്റ് നീക്കങ്ങളുമായി അണ്ണാഡിഎംകെ. മറീനയിലെ ജയ സമാധിയിലേക്കുള്ള പ്രവേശനം വിലക്കി. പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത് നിർമ്മാണ പ്രവർത്തികൾ നടക്കുന്നുവെന്ന് വിശദീകരിച്ചാണ്. ശശികലയുടെ സന്ദർശനം കണക്കിലെടുത്താണ് നീക്കം.

ജയ സമാധിയിൽ ഉപവാസം ഇരിക്കാനായിരുന്നു ശശികലയുടെ തീരുമാനം. പൊയ്സ് ഗാർഡനിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജയ സ്മാരകത്തിന് മുന്നിൽ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചു. 

മുതിര്‍ന്ന നേതാക്കള്‍ തന്നെ ചര്‍ച്ചകള്‍ക്ക് എത്തിയെങ്കിലും ശശികല കൂടിക്കാഴ്ചയ്ക്ക് തയാറായിരുന്നില്ല. വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ ശശികല ക്യാമ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. ജയ സ്മാരകത്തിലെ ഉപവാസത്തിന് ശേഷം ശക്തി പ്രകടനം നടത്താനായിരുന്നു ശശികലയുടെ പദ്ധതി.

click me!