
ഗാന്ധിനഗർ: എഐസിസി സമ്മേളനത്തിൽ ഡിസിസി ശാക്തീകരണം മുഖ്യ അജണ്ടയെന്ന് കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. വിശാല പ്രവർത്തക സമിതിയിൽ രൂപരേഖ കൊണ്ടുവരുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ യോഗം ദില്ലിയിൽ ചേർന്ന് തീരുമാനങ്ങളെടുത്തിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് നീതി തേടിയുള്ള പ്രമേയങ്ങൾ യോഗത്തിലവതരിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. യുഡിഎഫായിരുന്നു അധികാരത്തിലെങ്കിൽ മുനമ്പം പ്രശ്നം എന്നേ പരിഹരിച്ചേനെയെന്ന് ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാൽ ചർച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കമാണ് ഓർഗനൈസർ ലേഖനത്തിന് പിന്നിലെന്നും കൂട്ടിച്ചേർത്തു.
കെപിസിസി പുനസംഘടന സംബന്ധിച്ച് ഇനിയും ചർച്ചകൾ വേണ്ടിവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുവനിര നേതൃതലത്തിലേക്ക് വരും. വനിതാ പ്രാതിനിധ്യവും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും കൂട്ടും. കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശുഭപ്രതീക്ഷയെന്നും ദീപാദാസ് മുൻഷി പറഞ്ഞു. അതേ സമയം പ്രിയങ്ക ഗാന്ധി ഗുജറാത്ത് സമ്മേളനത്തിനെത്തിനില്ല. വിദേശത്ത് തുടരുന്ന പ്രിയങ്ക ഗാന്ധി എഐസിസി സമ്മേളനത്തിനെത്തില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam