ചിന്തൻ ശിബിര തീരുമാനം നടപ്പാക്കാൻ രാഷ്ട്രീയകാര്യ സമിതി, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ടാസ്ക് ഫോഴ്സ്

Published : May 24, 2022, 12:29 PM ISTUpdated : May 24, 2022, 12:42 PM IST
ചിന്തൻ ശിബിര തീരുമാനം നടപ്പാക്കാൻ രാഷ്ട്രീയകാര്യ സമിതി, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ടാസ്ക് ഫോഴ്സ്

Synopsis

രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, കെ.സി.വേണുഗോപാൽ എന്നിവർ രാഷ്ട്രീയകാര്യ സമിതിയിൽ; പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടാസ്ക് ഫോഴ്സിൽ പ്രിയങ്ക ഗാന്ധിയും

ദില്ലി: കോൺഗ്രസിനെ പുനരുദ്ധരിക്കാൻ ചേർന്ന ചിന്തൻ ശിബിരത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നൽകി. കോൺഗ്രസ് പ്രഡിഡന്റ് സോണിയാ ഗാന്ധി നയിക്കുന്ന സമിതിയിൽ എട്ടംഗങ്ങളാണുള്ളത്. രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ,  ഗുലാം നബി ആസാദ്, അംബികാ സോണി, ദിഗ്‍വിജയ സിംഗ്, ആനന്ദ് ശർമ, കെ.സി.വേണുഗോപാൽ, ജിതേന്ദ്ര സിംഗ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിലടക്കം ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ഒരു ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്. പി.ചിദംബരമാണ് ടാസ്ക് ഫോഴ്സ്-2024നെ നയിക്കുക. ഈ സമിതിയിൽ ചിദംബരത്തിന് പുറമേ, മുകുൾ വാസ്നിക്, ജയ്റാം രമേശ്, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സിംഗ് സുർജേവാല, സുനിൽ കാനുഗോളു എന്നിവർ അംഗങ്ങളാണ്. ടാസ്ക് ഫോഴ്സിലെ ഓരോരുത്തർക്കും ഓരോ ചുമതല ഉണ്ടായിരിക്കുമെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക ഈ സമിതിയായിരിക്കും. 

'ഭാരത് ജോഡോ യാത്ര'യുടെ സംഘാടനത്തിനായി ഒരു കേന്ദ്ര പ്ലാനിംഗ് ഗ്രൂപ്പിനും എഐസിസി രൂപം നൽകിയിട്ടുണ്ട്. ദിഗ്‍വിജയ സിംഗ്  നേതൃത്വം നൽകുന്ന ഒമ്പതംഗ സമിതിയിൽ സച്ചിൻ പൈലറ്റ്, ശശി തരൂർ എന്നിവരുമുണ്ട്. രൺവീത് സിംഗ് ബിട്ടു, കെ.ജെ.ജോർജ്, ജോതി മാണി, പ്രദ്യുത് ബോർഡോലയ്, ജിതു പട്‍‍വാരി, സലീം അഹമ്മദ് എന്നിവരാണ് മറ്റ് അംഗങ്ങൾ. 

സോണിയാ ഗാന്ധിക്ക് കീഴിലാകും ഈ മൂന്ന് സമിതികളും പ്രവർത്തിക്കുക എന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി