
ദില്ലി : ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം പരീക്ഷിച്ച് ഋഷികേശ് എയിംസ്. ടെക് ഈഗിൾ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നായിരുന്നു പരീക്ഷണം. ക്ഷയ രോഗത്തിനുള്ള മൂന്ന് കിലോ മരുന്ന് ഡ്രോൺ ഉപയോഗിച്ച് ഋഷികേശിൽ നിന്ന് ഗാർവാളിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. റോഡ് മാർഗം മൂന്ന് മണിക്കൂർ യാത്രയുള്ള സ്ഥലത്തേക്ക് അരമണിക്കൂർ കൊണ്ടാണ് ഡ്രോൺ ഉപയോഗിച്ച് മരുന്ന് എത്തിച്ചത്.
Read More : ബിബിസി ഓഫീസുകളിലെ പരിശോധന: ആവശ്യപ്പെടുമ്പോൾ ഹാജരാകണം, ജീവനക്കാർക്ക് ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം