മൻമോഹൻസിംഗിൻ്റെ കൊവിഡ് ഫലം നെഗറ്റീവ്, ആരോഗ്യനില തൃപ്തികരമെന്ന് ദില്ലി എയിംസ് അധികൃതർ

Published : May 11, 2020, 09:47 PM ISTUpdated : May 11, 2020, 09:48 PM IST
മൻമോഹൻസിംഗിൻ്റെ കൊവിഡ് ഫലം നെഗറ്റീവ്, ആരോഗ്യനില തൃപ്തികരമെന്ന് ദില്ലി എയിംസ് അധികൃതർ

Synopsis

കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് ദില്ലി എയിംസ് അധികൃതർ

ദില്ലി: കടുത്ത പനിയെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ച മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെന്നും പരിശോധന ഫലം നെഗറ്റീവാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

ഇന്നലെ രാത്രിയാണ് പനിയും നെഞ്ചു വേദനയും കാരണം മുൻ പ്രധാനമന്ത്രിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. പനിയുടെ കാരണം എന്താണെന്ന് പരിശോധിച്ചു വരികയാണെന്നും മൻമോഹൻസിംഗ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ അല്ലെന്നും അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യവാസ്ഥയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ